കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി. വാകത്താനം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിലാണ് തമ്മിലടി. ഔദ്യോഗിക പാനലിന് എതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതിന്റെ പേരിലാണ് തര്‍ക്കം. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലായിരുന്നു സംഭവം.

ALSO READ: ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമ, കുഴല്‍പ്പണക്കാരുമായി അടുത്ത ബന്ധമെന്ന് സൂചന; ധന്യയുടെ നിഗൂഡതകള്‍ അന്വേഷിക്കാന്‍ പൊലീസ്

യൂത്ത് കോൺഗ്രസ് സ്ഥാനാർഥിയെ യു ഡി എഫ് ഔദ്യോഗിക പാനൽ സ്ഥാനാർഥികൾ കൈകാര്യം ചെയ്തെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം സംഘർഷം ഉണ്ടായെന്ന ആരോപണം യു ഡി എഫ് ഔദ്യോഗിക പാനലിൽ ഉൾപ്പെട്ടവർ നിഷേധിച്ചു.

തെരഞ്ഞെടുപ്പിൽ പാനൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. ഘടകക്ഷികൾക്ക് അവസരം നൽകിയില്ലെന്ന ആരോപണം ശക്തമായിരുന്നു. കോൺഗ്രസുകാർ മാത്രമാണ് ഔദ്യോഗിക പാനലിൽ ഉണ്ടായിരുന്നത്. ഇതോടെ സ്വതന്ത്രരായി മത്സരിച്ച യൂത്ത് കോൺഗ്രസുകാർക്ക് ഘടകക്ഷികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്.

Congress, Kottayam, UDF, Cooperative bank Election, Youth Congress

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News