ഗാന്ധി രക്തസാക്ഷി ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ തമ്മില്‍ത്തല്ല്; ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം. കൈയ്യാങ്കളിയില്‍ ഓഫീസിലെ കസേരകളും, ജനല്‍ ചില്ലുകളും തകര്‍ത്തു. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

ALSO READ:പത്തനംതിട്ടയിൽ അജ്ഞാത വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു

ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി ജി ജയദീപ് പറഞ്ഞു.

ALSO READ:ഇന്ത്യക്കുവേണ്ടി റണ്ണുകൾ വാരിക്കൂട്ടി മകൻ, വീടുകൾതോറും ഗ്യാസ് സിലിണ്ടർ ചുമന്ന് അച്ഛൻ; വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News