കൊല്ലം റവന്യൂ ജില്ല കലോത്സവത്തില്‍ സംഘര്‍ഷം; വിധികര്‍ത്താക്കള്‍ക്ക് നേരെ ചെരിപ്പും കുപ്പിവെള്ളവും എറിഞ്ഞു

YOUTH FESTIVAL

കൊല്ലം റവന്യൂ ജില്ല കലോത്സവത്തില്‍ സംഘര്‍ഷം. വിധികര്‍ത്താക്കള്‍ക്ക് നേരെ ചെരിപ്പും കുപ്പിവെള്ളവും എറിഞ്ഞു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു സംഘര്‍ഷം. യുപി വിഭാഗം സംഘ നൃത്തത്തിന്റെ ഫലപ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണ് വിധികര്‍ത്താക്കളെ രക്ഷപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലായി.

Also Read : http://കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണു; രാജസ്ഥാന്‍ സ്വദേശിക്ക് ദാരുണാന്ത്യം

അതേസമയം കഴിഞ്ഞ ദിവസം ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കോഴ ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലോത്സവ വേദിയിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് ശരത്പ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കോഴ വാങ്ങി കലോത്സവം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുക, കലോത്സവത്തിന്റെ സുതാര്യത ഉറപ്പുവരുത്തുക, അവസരം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉറപ്പു വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എസ്എഫ്‌ഐ സമരം സംഘടിപ്പിച്ചത്.

ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ കോഴ നല്‍കി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും വെളിയില്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് 11 നൃത്ത ഇനങ്ങള്‍ മുപ്പതാം തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News