ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഏറ്റുമുട്ടി. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ പിന്തുണച്ച് പിഡിപി എംഎല്‍എ ബാനര്‍ ഉയര്‍ത്തിതിനെത്തുടര്‍ന്നാണ് ബഹളം. ബിജെപി എംഎല്‍എമാര്‍ ‘ഭാരത് മാതാ കി ജയ്’ മുദ്രാവാക്യം വിളിച്ചു. നടുത്തളത്തില്‍ സംഘര്‍ഷമുണ്ടാക്കിയ ബിജെപി എംഎല്‍എമാരെ പുറത്താക്കി.

Also Read; ‘വയനാട്ടിൽ യുഡിഎഫ് നടത്തിയത് ചട്ടലംഘനം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം…’: സത്യൻ മൊകേരി

കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്ത പ്രത്യേകാവകാശങ്ങളടങ്ങിയ 370 ആം വകുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തെച്ചൊല്ലിയാണ് ബിജെപി എംഎല്‍എമാര്‍ ഇന്നും സഭയുടെ നടുത്തളത്തിലിറങ്ങി സംഘര്‍ഷം സൃഷ്ടിച്ചത്. പിഡിപി എംഎല്‍എമാര്‍ പ്രമേയത്തെ പിന്തുണച്ച് സഭയില്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളുമായി ബിജെപി എംഎല്‍ എ മാര്‍ നടുത്തളത്തിലിറങ്ങിയത്.

സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച 12 ബി ജെപി എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സഭയില്‍ നിന്നും പുറത്താക്കി. അതേ സമയം നിയമസഭാ സ്പീക്കര്‍ നാഷണല്‍ കോണ്‍ഫെറന്‍സ് പാര്‍ട്ടിയുടെ സപീക്കറായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ആരോപിച്ചു. നിയമസഭ പാര്‍ലമെന്റിനേം സുപ്രീകോടതിയേക്കാള്‍ വലുതല്ലെന്നും സഭക്ക് പുറത്ത് സ്പീക്കറിനെതിരെ പ്രിഷേധിക്കുമന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Also Read; മോദി സർക്കാരിന് തിരിച്ചടി; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

പ്രമേയത്തെച്ചൊല്ലി ഇന്നലെയും സഭയില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. കശ്മീര്‍ ജനതയുടെ തനതായ വ്യക്തിത്വവും സംസ്‌കാരവും അവകാശങ്ങളും വകുപ്പിനാല്‍ സംരക്ഷിക്കപ്പെട്ടതാണന്നും അത് പുനഃസ്ഥാപിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ കൂടിയാലേചന തുടങ്ങണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. പ്രമേയം അവതരിപ്പിച്ച് ഒമര്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെയും സുപ്രീം കോടതിയേയും അവഹേളിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം.

News summary; Clashes in the Legislative Assembly for the second day over the demand to restore special status to Jammu and Kashmir

Jammu and Kashmir, restore special status, BJP Controversy, Legislative Assembly

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News