കര്‍ണാടകയിൽ ഒമ്പതാം ക്ലാസുകാരിക്ക് ആൺകുഞ്ഞ് ജനിച്ചു; സംഭവത്തിൽ ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ, പത്താം ക്ലാസുകാരനായി തെരച്ചിൽ

കര്‍ണാടകയിൽ ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്റുചെയ്തു. പത്താം ക്ലാസില്‍ പഠിക്കുന്ന ആൺകുട്ടിയുമായി വിദ്യാർഥിനിക്ക് ബന്ധമുണ്ടായിരുന്നു. ഒരേ സ്‌കൂളിലാണ് ഇരുവരും പഠിച്ചിരുന്നത്. എന്നാൽ പത്താം ക്ലാസിനു ശേഷം ആൺകുട്ടി ബെംഗളൂരുവിലേക്ക് പോയി.

ALSO READ: ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച് ഗാസ

സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍ കുട്ടിക്ക് ഹോസ്റ്റലില്‍ മതിയായ ഹാജര്‍ ഇല്ലായിരുന്നുവെന്നും ബന്ധുവിനെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണി ആണെന്നന്ന വിവരം പുറത്തറിയുന്നത്. എന്നാൽ ഹോസ്റ്റൽ വാർഡൻ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്‌തു. അതേസമയം ആൺകുട്ടിയുടെ പേരിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ALSO READ: ചാര്‍ജ് ചെയ്യേണ്ടത് ഒരേയൊരു തവണ; 50 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കണ്ട, പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ വിശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News