കള്ളുഷാപ്പുകള്‍ക്കും ഇനി സ്റ്റാര്‍ പദവി

സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ഇനി ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്‌സൈസിന്റെ ശുപാര്‍ശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്.

കള്ള് ഷാപ്പുകളുടെ ലേലത്തിലും മാറ്റം വരും. നിലവില്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. ഇനി മുതല്‍ ഇത് ഓണ്‍ലൈന്‍ വഴിയാക്കാനാണ് തീരുമാനം.

ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍ തീരുമാനമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News