യുഎസിന്റെ തന്ത്രപ്രധാനമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്നു; ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ പുറത്ത്

രണ്ട് അതിപ്രധാനമായ അതീവ രഹസ്യസ്വഭാവമുള്ള യുഎസ് ഇന്റലിജന്‍സ് രേഖകള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്താനിരുന്ന സൈനിക ആക്രമണങ്ങളുടെ തയ്യാറെടുപ്പുകളാണ് ഇതിലുള്ളതെന്നാണ് വിവരം. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളിലെ വിവരങ്ങളും ശേഖരിക്കാനും ചിത്രങ്ങള്‍ പരിശോധിക്കാനും ഉത്തരവാദിത്തപ്പെട്ട നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പക്കലുള്ള രേഖകളാണ് പുറത്തായിരിക്കുന്നത്.

ALSO READ:  ഡൽഹിയിൽ മോഷ്ടാവാണെന്ന് കരുതി യുവാവിനെ അടിച്ചുകൊന്നു; അമ്മയും മക്കളും അറസ്റ്റിൽ

ഒക്ടോബര്‍ 15, 16 തീയതികള്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് രേഖകള്‍ ഇറാന്‍ അനുകൂല വികാരമുള്ള അക്കൗണ്ടുകളിലാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇറാനെ തിരിച്ചടിക്കാന്‍ വേണ്ടിയുള്ള ഇസ്രയേലിന്റെ സൈനിക നീക്കങ്ങളുടെ ചിത്രങ്ങളടക്കമാണ് ചോര്‍ന്നിരിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ 1ന് ഇറാന്‍ നടത്തിയ ഒരു മിസൈല്‍ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള നീക്കങ്ങളാണ് ഇതിലുള്ളതെന്നാണ് വിവരം.

രണ്ടിലൊരു രേഖയില്‍ ഇറാനെ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ വ്യോമസേന തയ്യാറെടുപ്പുകള്‍ തുടരുന്നു എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇതില്‍ എയര്‍ ടു എയര്‍ റീഫ്യൂവലിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യും മിഷന്‍, മിസൈല്‍ സിസ്റ്റം റീപൊസിഷണിംഗ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാമത്തേ രേഖയില്‍ തന്ത്രപ്രധാന മേഖലകളിലേക്ക് ആയുധങ്ങളും യുദ്ധസാമഗ്രഹികളും എത്തിക്കുന്നതിനെ കുറിച്ചുള്ളതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ‘മനസ്സിലായോ’; പാട്ടുകൾ ഹിറ്റായതോടെ സാലറി വർധിപ്പിച്ച് അനിരുദ്ധ്

രേഖകളില്‍ ഇത്തരം കാര്യങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും അതില്‍ രണ്ടിലും ഉപഗ്രഹ ചിത്രങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ നിന്നും ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് സജ്ജമാകുകയാണെന്ന നിഗമനത്തിലെത്താമെങ്കിലും ഇറാന്റെ സമഗ്രമായ പദ്ധതി ഇതുമാത്രമാണോ എന്ന ഉറപ്പുലഭിക്കുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News