മെക്‌സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ്; ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

നോബേല്‍ സമ്മാന ജേതാലും ഇടതുപക്ഷ നേതാവുമായ 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം വോട്ടു നേടിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ വടക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തുന്നത്. 24 വര്‍ഷം മുമ്പ് രാജ്യത്തെ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നേടുന്ന വന്‍ ഭൂരിപക്ഷമാണ് അവര്‍ നേടിയിരിക്കുന്നത്. രണ്ടു വനിതകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ബിസിനസുകാരിയായ ഷൊചില്‍ ഗാല്‍വിസിനുവായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

ALSO READ:  സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപിയും ഇന്ത്യ മുന്നണിയും

2018ല്‍ മെക്‌സിക്കോ സിറ്റി മേയറായും സേവനം അനുഷ്ഠിച്ചിട്ടുള്ള ക്ലൗഡിയ നിലവിലെ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രദോറിന്റെ വിശ്വസ്തയാണ്. അടിസ്ഥാന വേതനം ഇരട്ടിയാക്കി, ദാരിദ്ര്യം, തൊഴില്ലില്ലായ്മ എന്നിവ കുറച്ചു തുടങ്ങിയ ജനപ്രിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒബ്രദോര്‍ സര്‍ക്കാര്‍ വീണ്ടും വലിയ വിജയം നേടിയത്. ഇടതുപക്ഷ പാര്‍ട്ടിയായ മൊറീന ഇനി അടുത്ത 6 വര്‍ഷം രാജ്യം ഭരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News