‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കണമെന്ന് ആഹ്വാനം ചെയ്ത ട്രംപിന് ചുട്ട മറുപടിയുമായി മെക്സികോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം രംഗത്ത്.നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാനയെന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റിയാലോ എന്ന ചോദ്യമാണ് ക്ലൗഡിയ ട്രംപിന് മുന്നിൽ വെച്ചത്.
ലോക ഭൂപടത്തിന് മുന്നിൽ നിന്നാണ് മെക്സികൻ പ്രസിഡന്റ് ട്രംപിന് മറുപടി നൽകിയത്.1814 ൽ മെക്സിക്കോ നിലവിൽ വരുമ്പോഴുള്ള രേഖകളിൽ അമേരിക്കയെ പറ്റിയുള്ള ചില വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ക്ലൗഡിയയുടെ മറുപടി.
ALSO READ; ആർമി ചീഫ് ജോസഫ് ഔൻ ലബനന്റെ പുതിയ പ്രസിഡന്റ്
അതേസമയം കാനഡയെ യുഎസിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ കാനഡയെ യുഎസ്സിൻ്റെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.” ഓഹ് കാനഡ” എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡീയ പ്ലാറ്റ്ഫോമായ ട്രൂത്തിലാണ് ട്രംപ് പുതിയ ഭൂപടം പോസ്റ്റ് ചെയ്തത്.അതേസമയം പുതിയ ഭൂപടം ഇറക്കിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഇരു രാജ്യങ്ങളും ഒന്നാകുന്ന പ്രശ്‌നമേയില്ലെന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here