മെക്സിക്കോയിൽ ആദ്യ വനിതാ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു; തെരഞ്ഞെടുക്കപ്പെട്ടത് ക്ലോഡിയ ഷെയിൻബാം

മെക്സിക്കൻ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രെസിഡന്റിനെ തെരഞ്ഞെടുത്തു. ക്ലോഡിയ ഷെയിൻബോമാണ് മെക്സിക്കോയുടെ ആദ്യ വനിതാ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് അറുപത് ശതമാനത്തോളം വോട്ടു നേടി, മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റി ക്ലോഡിയയുടെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

Also Read; രാജ്യത്ത് പാല്‍വില വര്‍ധിപ്പിച്ച് പാലുല്പാദന കമ്പനികളായ അമൂലും മദര്‍ ഡയറിയും

ബിസിനസുകാരിയായ സൊചിതിൽ ​ഗാൽവേസായിരുന്നു ക്ളോഡിയയുടെ മുഖ്യ എതിരാളി. സൊചിതിൽ ​ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തയാണ് ക്ലോഡിയ. നിലവിലെ മെക്സിക്കൻ പ്രസിഡന്റാണ് ആൻഡ്രസ് മാനുവൽ ലോപ്പസ്.

ഒക്ടോബർ ഒന്നിന് ആൻഡ്രസ് സ്ഥാനമൊഴിഞ്ഞ് ക്ളോഡിയ പ്രസിഡന്റായി അധികാരമേൽക്കും. രാജ്യത്തെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു, മെക്സിക്കൻ സിറ്റിയുടെ മേയർ കൂടിയായിരുന്ന ക്ലോഡിയ ഷെയിൻ ബോം. ആൻഡ്രസ് മാനുവൽ ലോപ്പസ് സിറ്റിയുടെ മേയറായിരുന്നപ്പോൾ പരിസ്ഥിതി സെറട്ടറിയായിരുന്നു ക്ലോഡിയ. 2018-ൽ അവർ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായ ക്ലോഡിയ 2023-ൽ സ്ഥാനം ഒഴിഞ്ഞു.

Also Read; പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടി കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക്: മന്ത്രി പി രാജീവ്

കാലാവസ്ഥാ ശാസ്ത്രജ്ഞകൂടിയായ ക്ലോഡിയയ്ക്ക് എനർജി എൻജിനീയറിങ്ങിൽ ഡോക്ടറേറ്റുണ്ട്. കാലിഫോണിയയിലെ ​ഗവേഷണ കേന്ദ്രത്തിൽ മെക്സിക്കൻ ഊർജ ഉപഭോ​ഗത്തെക്കുറിച്ച് ക്ലോഡിയ വർഷണങ്ങളോളം പഠനം നടത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധ കൂടിയാണ് ക്ലോഡിയ.

മെക്സിക്കൻ കോൺ​​​ഗ്രസിലേക്കുള്ള അം​ഗങ്ങൾ, എട്ട് സംസ്ഥാനങ്ങളിലെ ​ഗവർണർമാർ, മെക്സിക്കോ സിറ്റി സർക്കാരിന്റെ തലവൻ, ആയിരത്തോളം പ്രദേശിക ഭരണകർത്താക്കൾ എന്നിവരും പ്രസിഡന്റിനെ കൂടാതെ തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News