പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ബന്ധമില്ല; നടന് ക്ലീന്‍ ചിറ്റ്

തിരുച്ചിറപ്പള്ളി പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ് നൽകി തമിഴ്‌നാട് പൊലീസ്. തട്ടിപ്പുമായി നടന് ബന്ധമില്ലെന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ റിപ്പോർട്ട്. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് നടൻ ചെയ്തത്. കേസിൽ പ്രകാശ് രാജിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് വിശദീകരണം.

Also Read; മലപ്പുറത്ത് പണികൊടുത്ത് മിന്നൽ പണിമുടക്ക്; ഡ്രൈവർമാരായി പൊലീസ്

കേസിൽ പ്രകാശ് രാജിന് ഇഡി സമൻസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്‌നാട് പൊലീസ് നിലപാട് അറിയിച്ചത്. വമ്പൻ ലാഭം ഓഫര്‍ ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ഇഡി സമൻസ് പഴയ തിരക്കഥ ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയെ പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

Also Read; പതിവിലും നേരത്തെ ബാറിന് മുന്നിൽ തിക്കും തിരക്കും; മഫ്തിയിലെത്തിയ എക്സൈസ് കണ്ടത് വൻ നിയമലംഘനം, സംഭവം കൊല്ലത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News