മഴക്കാലപൂര്‍വ്വ ശുചീകരണം; പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം

മഴക്കാല പൂര്‍വ്വ ശുചീകരണം കൊല്ലം ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ജില്ലാതല കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. വലിച്ചെറിയല്‍ മുക്ത കേരളം ലക്ഷ്യമിട്ട് നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്‍ ഭാഗമായാണ് പ്രവര്‍ത്തനം. അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിന് പൂര്‍ത്തിയാകും വിധം പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാനാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ അധ്യക്ഷയായ യോഗം തീരുമാനിച്ചത്.

തദ്ദേശസ്ഥാപന തലത്തില്‍ ഫലപ്രദമായ രീതിയില്‍ ശുചീകരണവും മാലിന്യനിര്‍മാര്‍ജനവും ലക്ഷ്യമിടുന്ന പദ്ധതിക്ക് ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കണം. തെളിനീര് ഒഴുകും നവകേരളം എന്ന ശുദ്ധജല പദ്ധതിക്കൊപ്പം വാതില്‍പ്പടി ശേഖരണം 100% എന്ന ലക്ഷ്യവും കൈവരിക്കണം. ഒപ്പം മാലിന്യം ഉറവിടങ്ങളില്‍ നിന്ന് തന്നെ തരംതിരിച്ചു ശേഖരിക്കുന്ന സംവിധാനം ഫലപ്രദമായി നടപ്പാക്കണം.

പൊതുസ്ഥലം റോഡ് അരികുകള്‍ എന്നിവ മാലിന്യമുക്തമാക്കുക തദ്ദേശസ്ഥാപനങ്ങള്‍ അടക്കം ഹരിതച്ചട്ടം പാലിക്കുന്നതായി ഉറപ്പാക്കുക ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിയന്ത്രണം അവ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുക എന്നിവയില്‍ പോലീസ് റവന്യൂ വകുപ്പുകളുടെ കൂടി സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് നിയമതലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News