വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും; മന്ത്രി എം ബി രാജേഷ്

വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. സംസ്ഥാനത്ത് പടരുന്ന പകര്‍ച്ച പനി പ്രതിരോധം ശക്തമാക്കുന്നതിന് ഭാഗമായി ആരോഗ്യ-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനം മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്.

സംസ്ഥാനത്ത് പകര്‍ച്ച പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദ്യാഭ്യാസ തദ്ദേശസ്വയംഭരണ വകുപ്പുകള്‍ ഏകോപിതമായി പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യോഗം ചേര്‍ന്നത്. ഇടവെട്ടുള്ള മഴയാണ് ഇത്തരത്തില്‍ പനി വ്യാപിക്കാനുള്ള കാരണം.

വെള്ളിയാഴ്ച സ്‌കൂളുകളിലും, ശനിയാഴ്ച സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ഉറവിട നശീകരണവും ശുചീകരണവും നടത്തണം. ഞായര്‍ ദിവസങ്ങളില്‍ വീടുകളിലും പൂര്‍ണമായും ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടുത്ത ആഴ്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതര്‍ അതാത് പ്രദേശത്തെ പകര്‍ച്ചപനി സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Also Read: ഒരു മാസം ചോറ് കഴിക്കാതിരുന്നാൽ എന്ത് സംഭവിക്കും?

മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രതികരണമാണ് സംസ്ഥാനത്തെന്നും, പൊതുയിടങ്ങളില്‍ മാലിനങ്ങള്‍ നിഷേപികുന്നത് വലിയ പ്രശ്‌നമാണെന്നും ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അപബോധം സൃഷ്ടിക്കുന്നതിനായി നാളെ സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലികള്‍ ചേരും. പൂട്ടിക്കിടക്കുന്ന വീടുകളും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും, പനിക്ക് സ്വയം ചികിത്സ പാടില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News