സ്‌കൂള്‍ തുറക്കാനിരിക്കെ സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സ്‌കൂള്‍ തുറക്കാനിരിക്കെ സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്‌കൂള്‍ ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കരമനയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ജനകീയ ശുചീകരണ യജ്ഞത്തോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പ്രവേശനോത്സവത്തിന് തയാറാകുന്നതെന്ന് മന്ത്രി പറഞ്ഞു.

ALSO READ:‘ഓടുന്ന ലോറിയിൽ ചാടിക്കയറി സിനിമാ സ്റ്റൈലിൽ മോഷണം’, ദൃശങ്ങൾ പകർത്തി പുറകിലെ വാഹനത്തിലെ യാത്രക്കാർ: വീഡിയോ

ജൂണ്‍ 3നാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായി സമയബന്ധിതമായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളൊക്കെയും നേരത്തെ പൂര്‍ത്തീകരിക്കാന്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി മാലിന്യ മുക്ത വിദ്യാലയം എന്ന മുദ്രാവാക്യത്തിലാണ് ജനകീയ ശുചീകരണ യജ്ഞം നടക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം കരമന ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നിര്‍വ്വഹിച്ചു. ജനകീയ ശുചീകരണ യജ്ഞത്തോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പ്രവേശനോത്സവത്തിന് തയ്യാറെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ALSO READ:‘കാനിൽ ഇന്ത്യയുടെ അഭിമാനമുയർത്തി കനി കുസൃതി ദിവ്യ പ്രഭ ചിത്രം’, പായൽ കപാഡിയയുടെ ഓൾ വീ ഇമാജിൻ ആൻഡ് ലൈറ്റ്‌സിന് ഗ്രാൻഡ് പ്രീ പുരസ്‌കാരം

സ്‌കൂള്‍തലം വരെ എല്ലാ നിര്‍ദേശങ്ങളും നല്‍കി ആവശ്യമായ മുന്നൊരുക്കം പൂര്‍ത്തിയാക്കിയാണ് സ്‌കൂള്‍ തുറക്കലിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശുചീകരണത്തിന്റെ ഭാഗമായി എല്ലാ വിദ്യാലങ്ങളിലും ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. അതതു പ്രദേശത്തെ ജനപ്രതിനിധികള്‍, അധ്യാപകര്‍, തൊഴിലാളികള്‍, രക്ഷകര്‍ത്താക്കള്‍, എന്‍.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട്‌സ് കേഡറ്റുകള്‍, ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി യുവജന മഹിളാ സംഘടനകള്‍ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും ഇതിന്റെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News