കററാര്‍വാഴയുടെ ജെല്‍, റോസ് വാട്ടര്‍, ഗ്ലിസറിന്‍ എന്നിവ ഉണ്ടോ എന്നാൽ കിടിലം ഒരു ടോണർ തയ്യാറാക്കാം. ചർമം സോഫ്റ്റ് ആകാൻ ഏറ്റവും നല്ലത് ടോണർ ആണ്. മുഖം തിളങ്ങാൻ ഏറ്റവും നല്ലത് ആണ് കറ്റാര്‍വാഴ. മിനുസമുള്ള ചർമത്തിന് കറ്റാർവാഴ മികച്ചതാണ്. വൈറ്റമിന്‍ എ, സി, ഇ തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയില്‍ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജലാംശം നിലനിര്‍ത്താന്‍ മോയിസ്ച്ചറൈസറായും ഇത് ഉപയോഗിക്കാം.
കൂടാതെ ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. . പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു. മുഖക്കുരുവിന്റെ പാടുകൾ മാറ്റാനും നല്ലതാണ്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമത്തിന് നല്ലതാണ്.വരണ്ട മുഖം മൃദുവാക്കാനുള്ള ഒന്നാണ് ഗ്ലിസറിന്‍. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഘടകമാണ് ഗ്ലിസറിൻ. ചർമ്മത്തിന്റെ ഈർപ്പം മൂന്നിരട്ടിയാക്കുവാൻ ഗ്ലിസറിന്‍ സഹായിക്കുന്നു.
also read: ബ്ലീച്ച് ഇനി വീട്ടിൽ മതി
ഇവ മൂന്നും കൂടി ചേര്‍ത്തിളക്കുക. ഇത് രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ് ഇത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here