പട്ടികജാതി വികസന വകുപ്പിൽ അസിസ്റ്റന്റ് ഒഴിവ് ; അപേക്ഷകൾ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിൽ നിരവധി അസിസ്റ്റന്റ് ഒഴിവുകൾ. വിവിധ ജില്ലാ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസിലുമാണ് ഒഴിവുള്ളത്. 225 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തെ താൽക്കാലിക നിയമനമായിരിക്കും ഉണ്ടായിരിക്കുക. ബിരുദം, 6 മാസത്തിൽ കുറയാത്ത പി എസ് സി അംഗീകൃത കോഴ്സ് പൂർത്തീകരിച്ചിരിക്കണം. ഇതാണ് യോഗ്യതയായി പറയുന്നത്.

ALSO READ: കൈരളി പാലക്കാട് റിപ്പോർട്ടർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

21- 35 വരെയാണ് പ്രായപരിധി. അർഹതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്‌മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ, പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലോ എത്തണം. ഡിസംബർ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ALSO READ: പ്രണവിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടി ലെന, ഒടുവിൽ ഇരുന്നിടത്ത് എഴുന്നേറ്റ് പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News