മലകയറ്റം പരാജയപ്പെട്ടാലും ഇതെല്ലാം ശ്രദ്ധിച്ചാല്‍ പിന്നീടും ഒരുകൈ നോക്കാം

ഉയരം കീഴടക്കുക എന്നതിനൊപ്പം അതീജീവനം എന്ന ലക്ഷ്യം കൂടി ചേരുമ്പോഴാണ് മല കയറ്റം രസകരമായ ഒരു അനുഭവമായി മാറുന്നത്. ആത്മസമര്‍പ്പണത്തോടെയുള്ള നിരവധി തയ്യാറെടുപ്പുകള്‍ മലകയറ്റത്തിന് ആവശ്യമാണ്. പ്രശസ്തിയും കൈയ്യടിയും ലഭിക്കാനുള്ള ഒരു എളുപ്പവഴിയായി മലകയറ്റത്തെ കാണുന്നവര്‍ അതിന്റെ ഗൗരവത്തില്‍ നിന്നും വ്യതിചലിച്ച് പോകാറുണ്ടെന്ന് അഭിപ്രായമുണ്ട്. ഒരു ധ്യാനംപോലെ ഏകാഗ്രതയോടെ ചില ശീലങ്ങള്‍ പരിശീലിച്ചെടുക്കുന്നത് മലകയറ്റത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഗുണകരമാകും

മല കയറാനാഗ്രഹിക്കുന്നവര്‍ ജോര്‍ജ്ജ് മലോറിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട്. 1920കളില്‍ ബ്രിട്ടന്റെ എവറസ്റ്റ് കീഴടക്കാനുള്ള ആദ്യ മൂന്ന് ശ്രമങ്ങളില്‍ പങ്കാളിയായിരുന്ന വ്യക്തിയാണ് ജോര്‍ജ്ജ് മലോറി. ‘മല കയറുന്നവര്‍ക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്്. സുരക്ഷിതമായി മല കയറുക, മറ്റൊന്ന് പരുക്കേല്‍ക്കാതെ തിരിച്ചിറങ്ങുക’ എന്നാണ് ജോര്‍ജ്ജ് നല്‍കുന്ന ഉപദേശം.

കൃത്യമായ ലക്ഷ്യബോധമില്ലാതെ മല കയാറാനെത്തുന്നവര്‍ക്കാണ് മുന്നോട്ട് പോകാനാവാതെ ദൗത്യം ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്നത്. കൃത്യമായ തയ്യാറെടുപ്പോടെയും ലക്ഷ്യബോധ്യത്തോടെയും എത്തി പ്രതികൂല സാഹചര്യത്തില്‍ മലകയറ്റം അവസാനിപ്പിക്കുന്നവരുമുണ്ട്. അവരെ സംബന്ധിച്ച് ഇത്തരം പിന്മാറ്റങ്ങള്‍ ഒരുപാഠമാണ്. അത് ഇവരെ കൂടുതല്‍ കരുത്തരാക്കി മാറ്റുന്നതാണ് പതിവ്.

മല കയറാന്‍ എത്തുന്നതിന് മുമ്പ് മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തരാണോ എന്ന് സ്വയം വിലയിരുത്തണം. ആളും ആരവവും ഏറ്റവും അധുനിക ഉപകരണവും കൈവശം ഉണ്ടായാലും കൃത്യമായ തയ്യാറെടുപ്പും ലക്ഷ്യബോധ്യവുമില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ ആകില്ലെന്നതും പ്രധാനമാണ്. മലകയറാന്‍ എത്തുന്നിടത്തെ സാഹചര്യവും കാലാവസ്ഥയും ആലോചിച്ച് വേണം ദൗത്യത്തിന് ഒരുമ്പെടാന്‍.

സംഘമായി മലകയറാന്‍ പോകുന്നവര്‍ക്കിടയിലെ കൂട്ടായ്മയും വിജയത്തില്‍ നിര്‍ണ്ണായകമാണ്. സന്തുലിതമായ വ്യക്തിവൈഭവവും കൂട്ടായ്മയും ഒത്തുചേരുന്ന ഒരുടീമിന് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് മലകയറാനുള്ള ശേഷിയുണ്ടായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്. കൂട്ടായ്മയില്ലാതെ വ്യക്തിഗത മികവുകൊണ്ട് മാത്രം ഒരുസംഘത്തിനും മലകയറി ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. അതുപോലെ വ്യക്തിഗതമായ മികവുകളില്ലാത്ത കൂട്ടായ്മയുടെ മാത്രം പിന്‍ബലത്തിലും വിജയകരമായ ഒരു മലകയറ്റം സാധ്യമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News