കാസര്‍കോട് റെയില്‍വേ പാളത്തില്‍ ക്ലോസറ്റും കല്ലും; അന്വേഷണം

കാസർകോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ കളനാട് തുരങ്കത്തിനടുത്തായാണ് ട്രാക്കിൽ കല്ലും യൂറോപ്യൻ ക്ലോസറ്റും വെച്ചത്.11.56 ന് ട്രാക്കിലൂടെ കടന്നു പോയ കോയമ്പത്തൂർ – മാംഗ്ലൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് തട്ടി കല്ലും ക്ലോസറ്റും ചിതറിത്തെറിച്ചു. ലോക്കോ പൈലറ്റ് ഉടൻ തന്നെ കാസർകോഡ് റെയിൽവേ സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ പൊലീസും ആർ പി എഫും മേൽപറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read: സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ മണിപ്പൂര്‍; സിപിഐഎം നേതാക്കള്‍ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് സംഭവം. മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു..റെയിൽവെ ആക്ടിലെ 150 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.ബേക്കൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ദിവസങ്ങൾക്കിടയിൽ കണ്ണൂരിനും കാസർകോടിനു മിടയിൽ വിവിധ സ്ഥലങ്ങളിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് നടന്ന സംഭവത്തിലും അന്വേഷണം നടന്നു വരികയാണ്.

Also Read: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികളാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News