അണമുറിയാത്ത ജനപ്രവാഹമായി നവകേരള സദസിന്റെ സമാപന വേദി

അണമുറിയാത്ത ജനപ്രവാഹമായി നവകേരള സദസിന്റെ സമാപന വേദി. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജ് ഗ്രൗണ്ടില്‍ ജനങ്ങള്‍ ഒഴുകിയെത്തി. അനന്തപുരിയുടെ മനസ് കീഴടക്കിയ നവകേരള സദസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആരവത്തോടെയാണ് ജനം വരവേറ്റത്.

READ ALSO:കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേസ്; കെ സുധാകരന്‍ ഒന്നാം പ്രതി

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത വേദിയിലാണ് സമാപന സമ്മേളനം. കാത്തിരുന്ന ജനസാഗരത്തിന് മുന്നിലേക്ക് കേരളത്തിന്റെ സമ്പൂര്‍ണ്ണ കാബിനറ്റ് എത്തി. കേരളത്തിന്റെ ക്യാപ്റ്റന്‍ ആദരണീയനായ മുഖ്യമന്ത്രി വന്നിറങ്ങിയതോടെ ആരവം ഇരട്ടിയായി.
കേട്ടിരുന്നവര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരളസദസ് ഉയര്‍ത്തുന്ന രാഷ്ട്രീയം അക്കമിട്ട് നിരത്തി. ഒപ്പം പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചു.

READ ALSO:ഹാപ്പിനസ് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് തിരിതെളിഞ്ഞു

മന്ത്രിമാരായ പി.രാജീവും, കെ.രാജനും, റോഷി അഗസ്റ്റിനും സംസാരിച്ചു. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎല്‍എ സ്വാഗതം പറഞ്ഞു.പരിപാടിയുടെ ഭാഗമായി പ്രശ്സത ശില്‍പി ഉണ്ണി കാനായി തയ്യാറാക്കിയ ശില്പവും വിദ്യാര്‍ഥിനി അലീന യു. പി വരച്ച ഛായാചിത്രവും മുഖ്യമന്ത്രിക്ക് കൈമാറി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സായി ഗ്രാമം പണിത് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം, ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജലജ ടീച്ചര്‍ വകയായി നാല് ലക്ഷം രൂപയുടെ സഹായ വിതരണം, നര്‍ത്തകി ചിത്ര മോഹന് ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ സപര്യ പുരസ്‌കാരദാനം എന്നിവയും ചടങ്ങില്‍ നടന്നു. വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്ന് 2568, തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് 2182 നിവേദനങ്ങളുമാണ് ആകെ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News