തിരുവനന്തപുരം ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി. സത്യന്റെ വീട്ടില്‍ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നന്നതായി പൊലീസില്‍ പരാതി. ഒക്ടോബര്‍ 15-ന് രാത്രി ഒമ്പത് മണി മുതലാണ് സംഭവം ആരംഭിച്ചത്. ഭയത്തെ തുടര്‍ന്ന് കുടുംബം ബന്ധു വീട്ടിലേക്ക് മാറി.
അലമാരയിലും സമീപത്തെ സ്റ്റാന്‍ഡില്‍ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീ കത്തിയത്. വസ്ത്രങ്ങള്‍ വീടിന് പുറത്തിടുമ്പോള്‍ തീപ്പിടിത്തമുണ്ടാകുന്നില്ല എന്നും സത്യന്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന് കരുതി ഇലക്ട്രിഷ്യനെ കണ്ടതായും വീട്ടുകാര്‍ പറഞ്ഞു. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നല്‍കിയത്.
Also Read; മേപ്പാടിയില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് മോഷണം
ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും വീട്ടിലെത്തിയപ്പോള്‍ തീപ്പിടിത്തമുണ്ടായില്ല. അടുത്ത ദിവസം രാവിലെ വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റര്‍ പോലുള്ള സാധനങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയും പ്രശ്‌നമുണ്ടായില്ല. ബുധന്‍ രാത്രി 9-ന് ഇത് വീണ്ടും തുടര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നടന്ന പ്രാര്‍ഥനയ്ക്കു ശേഷവും തീപിടിത്തമുണ്ടായതായി സത്യന്‍ പറഞ്ഞു.
Also Read: ആരാധകരുടെ ആവേശം അതിരുകടന്നു, പാലക്കാട് വെച്ച് ലോകേഷ് കനകരാജിന് പരുക്ക്
വെള്ളിയാഴ്ച പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും വീട്ടുകാര്‍ പരാതി നല്‍കി. അന്ന് വൈകിട്ട് അടുക്കളയിലുണ്ടായിരുന്ന പേപ്പറുകള്‍ക്കും പ്ലാസ്റ്റിക് ചാക്കുകള്‍ക്കും തീപ്പിടിച്ചു. ബന്ധുവീട്ടിലേക്ക് താമസം മാറിയതിനു ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നാണ് സത്യന്‍ പറയുന്നത്. സത്യനും ഭാര്യ ജെ. സലീനയും മകന്‍ ഷിജി കുമാറും ഇയാളുടെ നാലും അഞ്ചും വയസുള്ള മക്കളുമാണ് വീട്ടില്‍ താമസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here