ക്ലൗഡ് എഗ്ഗ്‌സ് തയ്യാറാക്കാം ഈസിയായി

മുട്ട വെച്ച് നിരവധി വിഭവങ്ങള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ഇതാ ഒരു വെറൈറ്റി മുട്ട വിഭവം ക്ലൗഡ് എഗ്ഗ്‌സ്. കാണുമ്പോള്‍ ബുള്‍സ് ഐ പോലെ തോന്നുമെങ്കിലും ബേക്ക് ചെയ്താണ് ഇത് തയ്യാറാക്കുന്നത്.

തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

  •  മുട്ട പൊട്ടിച്ചശേഷം ശ്രദ്ധയോടെ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും വേര്‍തിരിക്കണം
  •  ഒരു വിസ്‌ക് ഉപയോഗിച്ച് മുട്ടവെള്ള നന്നായി മിക്സ് ചെയ്യണം.(ഇത് കട്ടിയായി മേഘം പോലൊരു പരുവത്തിലെത്തുന്നതുവരെ ഇങ്ങനെ മിക്സ് ചെയ്യണം.)
  •  ഇഷ്ടമുള്ളവര്‍ക്ക് ഇതിലേക്ക് ചീസ്, കുരുമുളകുപൊടി തുടങ്ങിയവ ചേര്‍ക്കാം.
  • ആദ്യം മുട്ടയുടെ വെള്ള മാത്രം ഓവനില്‍ അല്‍പസമയം വേവിച്ചെടുക്കാം. അതിനുശേഷം, മഞ്ഞക്കരു നടുക്കായി ഒഴിച്ച് വീണ്ടും ബേക്ക് ചെയ്യാം
  • ക്ലൗഡ് എഗ്ഗ്‌സ് തയ്യാര്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News