കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്, അതിക്രമങ്ങൾ തടയാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണം: മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം തടഞ്ഞ് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ആലുവയിലെ കുട്ടിയുടെ മരണത്തിൽ പൊലീസ് സത്വര നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മഞ്ചേശ്വരം കോഴക്കേസ് : കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

‘നമുക്ക് അഭിമാനകരമായ രീതിയിൽ ക്രമസമാധാന പാലനം നിലനിർത്താൻ സാധിക്കുന്നുണ്ട്.
ആഭ്യന്തരവകുപ്പ് ഏതോ ഗൂഢ സംഘത്തിൻറെ കയ്യിലാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവന ഒരു പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണ്. ആഭ്യന്തരവകുപ്പ് ആരുടെ കയ്യിലാണോ അവർ തന്നെയാണ് ഭരിക്കുന്നത്. ഒരു ഗൂഢ സംഘത്തിന്റെയും കയ്യിലല്ല. പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത് എന്ന് പറയേണ്ടതില്ല. അവരവർക്കുള്ള രാഷ്ട്രീയ പ്രചാരണത്തിനായി നാടിനെ ആകെ അപഹസിക്കാൻ ശ്രമിക്കരുത്. ഇതിനായി ബോധപൂർവ്വമായ നീക്കം നടക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നിപ സംശയം: പൂനെയിൽ നിന്ന് റിസള്‍ട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ ക‍ഴിയൂവെന്ന് ആരോഗ്യമന്ത്രി

‘പ്രതിയെ അന്നേദിവസം തന്നെ വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചു
ആലപ്പുഴയിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലും പൊലീസ് പ്രതിയെ പിടികൂടി
മറ്റ് കേസുകളിലും സമയബന്ധിതമായി പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആലുവയിൽ ഉണ്ടായത് തികച്ചും ദൗർഭാഗ്യകരമായ സംഭവം. അത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടന്നുകൂടാ..ഇത്തരം കാര്യങ്ങൾ നടക്കാതിരിക്കാനുള്ള കരുതൽ പൊതുവേ സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യം തടയൽ തന്നെയാണ് പ്രധാനം’, മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: എറണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

‘കുറ്റകൃത്യങ്ങൾ വർധിക്കാതിരിക്കാനുള്ള നടപടികൾ തന്നെയാണ് സ്വീകരിക്കുന്നത്. ക്രമസമാധാന പാലനത്തിൽ രാജ്യത്തിന് അഭിമാനകരമായ രീതിയിലാണ് കേരളം പ്രവർത്തിക്കുന്നത്. അവരവർക്കുള്ള രാഷ്ട്രീയ പ്രചാരണത്തിനായി നാടിനെ ആകെ അപഹസിക്കാൻ ശ്രമിക്കരുത്. ഇതിനായി ബോധപൂർവ്വമായ നീക്കം നടക്കുന്നു. പെട്രോളിങ് ശക്തിപ്പെടുത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു. പെട്രോൾ അടിക്കാൻ പണം ഇല്ലാത്തതുകൊണ്ട് എവിടെയും പെട്രോളിങ് നടക്കാതെ ഇരിക്കുന്നില്ല. പൊലീസ് നിയമനത്തിൽ കാലതാമസം ഉണ്ടാകുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്ത് തന്നെ മികച്ച സ്ഥാനമാണ് കേരളത്തിനുള്ളത്. കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ശക്തമായ പെട്രോളിങ്ങിലൂടെ അത്തരക്കാരെ അടിച്ചമർത്തുക തന്നെ ചെയ്യും. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിന് പൊലീസിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. എല്ലാ കേസുകളിലും നടപടി സ്വീകരിച്ചു എന്നതുകൊണ്ട് സർക്കാരിൻറെ ഉത്തരവാദിത്വം കഴിയുന്നില്ല. എല്ലാ കുറ്റകൃത്യങ്ങളും തടയണം. അതിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News