പൊതുവിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് വമ്പന്‍ മുന്നേറ്റം സര്‍ക്കാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ രംഗം മുന്‍പ് ശക്തിയാര്‍ജ്ജിച്ച ഒന്നായിരുന്നു. എന്നാല്‍ 2016ന് മുമ്പുള്ള അവസ്ഥ തകര്‍ച്ചയിലായിരുന്നു. അഞ്ചു ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോയെന്നാണ് അന്നത്തെ കണക്ക്. പൊതുവിദ്യാലയങ്ങള്‍ അടച്ചിടുന്ന അവസ്ഥ. അവസാനം പൊതുവിദ്യാലയങ്ങള്‍ തന്നെ ഇല്ലാതാവുമോ എന്ന ആശങ്ക ഉയര്‍ന്നു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മേഖലയെ ശക്തിപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ യജ്ഞം ആരംഭിച്ചു. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടതിന്റെ ഭാഗമായാണ് കേരളം വിദ്യാഭ്യാസ രംഗത്ത് പല മുന്നേറ്റമുണ്ടാക്കിയത്. നമ്മുടെ നാട് പൊതുവിദ്യഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നുവെന്ന് പൊതുവേ രാജ്യം കണകാക്കിയതും പൊതുവിദ്യാഭ്യാസ രംഗം വലിയതോതില്‍ ശ്രദ്ധിച്ചത് കൊണ്ടാണ്.

ALSO READ: ഫാനില്‍ നിന്നും ഷോക്കേറ്റു; നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം

കേരളത്തിലെ ആദ്യത്തെ സര്‍ക്കാരാണ് പൊതുവിദ്യാലയങ്ങള്‍ വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്. സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കാന്‍ എടുത്ത തീരുമാനം പാവപ്പെട്ട കുട്ടികള്‍ക്കും അവസരം നല്‍കി. വലിയ മുന്നേറ്റം ഈ മേഖലയിലുണ്ടായി. 2016ല്‍ ഇതേ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലായി. അത് ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കപ്പെട്ടു. ദശാബ്ദങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ അറ്റക്കുറ്റപണി മാത്രമല്ല പുതിയ കെട്ടിടങ്ങള്‍ വന്നു. നല്ലതോതിലുള്ള സൗകര്യങ്ങള്‍ കുട്ടികളെ ആകര്‍ഷിച്ചു. മുന്‍പ് മൂന്നു കാലുള്ള ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ക്ക് നല്ല ഇരിപിടങ്ങള്‍ കിട്ടി. കുട്ടികളെ ആകര്‍ഷിക്കാന്‍ ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ഒരുക്കിയ സൗകര്യങ്ങള്‍ക്കൊപ്പം പൊതുവിദ്യാലയങ്ങള്‍ മാറി. സ്മാര്‍ട്ട് ക്ലാസ് റൂം, ഹൈടെക്ക് സ്‌കൂളുകള്‍ എന്നിവ നിലവില്‍ വന്നു. ഏറ്റവും മികവാര്‍ന്ന വിദ്യാഭ്യാസ മേഖലയുമായി താരതമ്യപ്പെടുത്തിയാല്‍ അതേപോലുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയത്തിലും ലഭ്യമാക്കി. അത് പാവപ്പെട്ടവര്‍ക്ക് ഗുണമായി എന്നതാണ് പ്രധാനകാര്യം. ജനങ്ങള്‍ അത് മനസിലാക്കി. അഞ്ചുലക്ഷം പേര്‍ കൊഴിഞ്ഞു പോയിടത്ത് പത്ത് ലക്ഷത്തിലധികം കുട്ടികള്‍ ഇന്ന് പൊതുവിദ്യാലയങ്ങളില്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: താരകുടുബത്തില്‍ കല്യാണമേളം,ആദ്യ വിവാഹം മകന്റെയോ മകളുടെയോ?പാര്‍വതി പറയുന്നു

ആരോഗ്യരംഗത്തും 2016ന് ശേഷം മാറ്റം വന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫുകളും മരുന്നുകളും ഇല്ലാത്ത ആശുപത്രികളെല്ലാം പഴങ്കഥയായി. ആരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിന് ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യരംഗത്ത് വന്‍മാറ്റമുണ്ടായി. ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രമായി. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വന്നു. അതിനാല്‍ തന്നെ കോവിഡിനെ ശക്തമായി നേരിടാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ആരോഗ്യരംഗത്തൊരുക്കിയ സൗകര്യങ്ങളെ മറികടക്കാന്‍ കോവിഡിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News