മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണം: മുഖ്യമന്ത്രി

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാറിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്ക് മുമ്പാകെയെത്തിയ നവകേരള സദസിന് തൃക്കാക്കരയില്‍ ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.

READ ALSO:തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ  നേതാവിന് വെട്ടേറ്റു

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരള സദസാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് പുനഃരാരംഭിച്ചത്. സദസ്സിന് വേദിയായ കാക്കനാട് സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഒരിടവേളയ്ക്ക് ശേഷം ജനങ്ങളിലേയ്ക്ക് ഇറങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങള്‍ എതിരേറ്റത്. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രം കേരളത്തോട് ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിപ്പൂരില്‍, അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാകാത്ത ഉന്നത സ്ഥാനീയന്‍ നാല് വോട്ട് ലക്ഷ്യം വെച്ച് മത സൗഹാര്‍ദത്തിന് ശ്രമിക്കുന്നത് ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:ഇടുക്കിയിൽ കുട്ടി കർഷകരായ സഹോദരങ്ങളുടെ 22 പശുക്കൾ കൂട്ടത്തോടെ ചത്തു

സംഘാടക സമിതി ചെയര്‍മാന്‍ സി എം ദിനേശ് മണി അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ ചിഞ്ചു റാണി, എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടില്‍ ഒരുക്കിയത്. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനായി 27 കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. നവകേരള സദസിന് മുന്നോടിയായി വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News