നാട് ഭദ്രം എന്നാണ് നവകേരള സദസിനെത്തുന്ന ജനം നല്‍കുന്ന സന്ദേശം: മുഖ്യമന്ത്രി

നാട് ഭദ്രം എന്നാണ് നവകേരള സദസിനെത്തുന്ന ജനം നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെ ഗുണ്ടാ സംഘങ്ങള്‍ പിന്തുടരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മനോനില തെറ്റി തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ബന്ധിത പണപ്പിരിവ്, നിര്‍ബന്ധിച്ച് ആളെ കൂട്ടുന്നത് ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അപവാദത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു

വഴി നീളെയും പന്തലുകളിലും ആളുകള്‍ കൂടുന്നത് ആര് ഭീഷണിപ്പെടുത്തിയിട്ടാണെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ യുഡിഎഫിന് പൊള്ളുന്നത് എന്തിനൊണെന്നും കേന്ദ്ര സര്‍ക്കാരിനെ തുറന്നെതിര്‍ക്കാന്‍ യുഡിഎഫ് എംപിമാര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News