സംസ്ഥാനം രാജ്യത്തിന് മാതൃക, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നുവെന്നും, എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ ഒഴിവാക്കിയത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വിനായകനും ഫഹദും മലയാളത്തെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തുന്നു, സിനിമക്കിത് നല്ല കാലം: ദുൽഖർ സൽമാൻ

‘വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരിൽ ഏകപക്ഷീയമായി എൻ സി ഇ ആർ ടി ഇടപെടുന്നു. പാഠഭാഗങ്ങൾ ഒഴിവാക്കിയത് കുട്ടികളുടെ ചരിത്ര- സാമൂഹിക കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു. മതനിരപേക്ഷമായി ചിന്തിക്കുന്ന സമൂഹത്തെ അത് അപകടത്തിലാക്കും. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുവന്നത്. ഭരണഘടനാ മൂല്യങ്ങളായ ശാസ്ത്രാവബോധവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് വെട്ടി മാറ്റിയത്. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ അല്ല, പ്രത്യേക രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് നടപടി. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ മഹത് വ്യക്തിത്വമായി ചിത്രീകരിക്കുമെന്നതിൽ സംശയമില്ല’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മാരിടൈം ബോര്‍ഡ് സി ഇ ഒ ടി പി സലീം കുമാറിന് യാത്രയയപ്പ് നല്‍കി

‘എത്ര അപകടകരമായ അവസ്ഥയാണെന്ന് ഓർക്കണം. വിദ്വേഷത്തിലൂന്നിയ ഒരു തലമുറ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തരം പാഠപുസ്തക പരിഷ്കരണത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. അതീവ ഗൗരവതരമായ വിഷയമാണിത്. ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ കഴിയണം. അതിനുതകുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഈ പുസ്തകം. ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് വെട്ടിമാറ്റിയ മറ്റൊന്ന്. ഗാന്ധി വധവുമായി ബന്ധപ്പെട്ടവരെയും സംഘടനകളെയും വെള്ള പൂശാനാണ് ഇത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News