‘കിറ്റെന്ന് കേട്ടാൽ ചിലർക്ക് ഭയം’, ഓണാഘോഷം വിമർശകർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി

കിറ്റെന്ന് കേട്ടാൽ ചിലർക്ക് ഭയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷം വിമർശകർക്കുള്ള മറുപടിയാണെന്നും, കേന്ദ്രം എപ്പോൾ വേണമെങ്കിലും കടമെടുത്തിട്ട് സംസ്ഥാനങ്ങൾക്ക് മാത്രം നിയന്തിക്കുന്നുവെന്നും പുതുപ്പള്ളി കൂരോപ്പടയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിന്റെ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി, പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ല: മുഖ്യമന്ത്രി

‘പശ്ചാത്തല സൗകര്യ വികസനത്തിനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. കിഫ്‌ബി വായ്പ എടുത്താൽ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിയ്ക്കുന്നു. വികസനം തടയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിയ്ക്കുകയാണ്. കേന്ദ്രത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ പ്രതിപക്ഷത്തിന് വലിയ സന്തോഷമാണ്. ക്ഷേമ പ്രവർത്തനങ്ങളും വികസനവും നടക്കാതിരുന്നാൽ അസംതൃപ്തി ഉണ്ടാകും. ഇതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ആ സമ്മാനം മാതാപിതാക്കളുടെ ഏറെക്കാലത്തെ സ്വപ്‌നം നിറവേറ്റി, ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ച് പ്രഗ്നാനന്ദ

’60 ലക്ഷം പേര്‍ക്കാണ് ഓണക്കാലത്ത് 3200 രൂപ വീതം സര്‍ക്കാര്‍ നല്‍കിയത്. സപ്ലൈക്കോ, ഓണച്ചന്തകള്‍ വ‍ഴി വിലകുറച്ച് പച്ചക്കറിയും അവശ്യ സാധനങ്ങളും സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചു. 32 ലക്ഷം കാര്‍ഡ് ഉടമകളാണ് ഈ ഓണത്തിന് സപ്ലൈക്കോ വ‍ഴി സാധനങ്ങള്‍ വാങ്ങിയത്. കെഎസ്ഐആര്‍ടിസി ജീവനക്കാര്‍, തൊ‍ഴിലുറപ്പ് തൊ‍ഴിലാളികള്‍, കയര്‍ തൊ‍ഴിലാളികള്‍ തുടങ്ങി കേരളത്തിലെ സാധാരണക്കാര്‍ക്ക് ഉത്സവത്ത സര്‍ക്കാര്‍ എത്തിച്ചു’, മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News