പ്രൊഫ. കെ എന്‍ രാജിന്റെ സംഭാവനകള്‍ കരുത്തുപകരും: മുഖ്യമന്ത്രി

സാമ്പത്തിക ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപകനുമായ കെ എന്‍ രാജിന്റെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം സി.ഡി.എസില്‍ നടന്ന ശതാബ്ദി കോണ്‍ഫറന്‍സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു.

ALSO READ:‘ജേക്കബ്ബേട്ടൻ യാത്രയായി,പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്ക് വേണ്ടി എപ്പോഴും ധീരമായി നിന്ന ചരിത്രമാണ് സഖാവിനുള്ളത്’: സിപിഐഎം നേതാവിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് സ്ഥാപകനായ പ്രൊഫ. കെ എന്‍ രാജിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ശതാബ്ദി കോണ്‍ഫറന്‍സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ പ്രൊഫ. കെ എന്‍ രാജിന്റെ സംഭാവനകള്‍ കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയില്‍ പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടികള്‍; നീക്കം ചെയ്ത് എക്‌സൈസ്

ചടങ്ങില്‍ കെ എന്‍ രാജിന്റെ ജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന സ്മരണികയും മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. സി.ഡി.എസില്‍ ആദ്യമായി പൂര്‍വവിദ്യാര്‍ഥി സംഘടനയും രൂപവത്കരിച്ചു. സി.ഡി.എസ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ അക്കാദമിക സഹകരണവും സ്‌കോളര്‍ഷിപ്പ് പോലെയുള്ള ധനസഹായങ്ങളും ഉറപ്പുവരുത്താനും കഴിയുക എന്നതാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News