യുജിസിയുടെ കരട് ചട്ടഭേദഗതി സംസ്ഥാനത്തിന്റെ ഉന്നത വിഭ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂണിവേഴ്‌സിറ്റികളുടെ സ്വയം ഭരണാധികാരത്തെ തകര്‍ക്കുന്നതാണ് യു ജി സി കരട് ചട്ട ഭേദഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവ് നാളെ സമാപിക്കും.
ALSO READ: സ്വാഭാവികം! ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒളിവിലെന്ന് സമ്മതിച്ച് കെ സുധാകരന്‍
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ രണ്ട് ദിവസത്തെ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഇന്റര്‍നാഷണല്‍ ഹബ്ബായി കേരളത്തെ മാറ്റുകയാണ്
കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുജിസിയുടെ കരട് ചട്ട ഭേദഗതി യൂണിവേഴ്‌സിറ്റികളുടെ സ്വയം ഭരണാധികാരത്തെ തകര്‍ക്കുന്നതാണെന്നും യു ജി സി അതിര് വിടുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം കോഴ വാങ്ങിയ സംഭവം; ഒത്തുതീർപ്പിന് ശ്രമം നടത്തി ബെന്നി കൈനിക്കൽ
മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായിരുന്ന ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍, ബോസ്റ്റണ്‍ കോളജിലെ പ്രൊഫ. ഫിലിപ്പ് ജി. അല്‍ബാഷ് , സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ക്ലേവിനോടനുബന്ധിച്ച് ഇന്റഗ്രേറ്റിംഗ് ഗ്ലോബല്‍ പെര്‍സ്‌പെക്റ്റീവ്‌സ് ഇന്‍ കേരളാസ് ഹയര്‍ എഡ്യൂക്കേഷന്‍, ജനറേറ്റീവ് എ ഐ ആന്‍ഡ് എമെര്‍ജിങ് ടെക്‌നോളജിസ് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍, ഫോസ്റ്ററിംഗ് റിസര്‍ച്ച് എക്‌സലന്‍സ് ആന്‍ഡ് ഇന്നോവേഷന്‍ എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭരുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here