ഭാസുരേന്ദ്ര ബാബുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും എം വി ഗോവിന്ദൻ മാസ്റ്ററും

ഭാസുരേന്ദ്ര ബാബുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും എം വി ഗോവിന്ദൻ മാസ്റ്ററും അനുശോചിച്ചു.പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലത്തും ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്.

ALSO READ: ‘രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന് നേതാവായ ആൾ’; പരിഹസിച്ച് പത്മജ വേണുഗോപാൽ

സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ മേഖലകളിൽ പ്രമുഖ വ്യക്തിത്വമായിരുന്ന ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗ വാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നാണ് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന്റെ ആദ്യ കാലങ്ങളിൽ തന്നെ അദ്ദേഹവുമായി പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ഏറെ ശ്രദ്ധേയമായി ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് പ്രതികരിച്ചു കൊണ്ട് ഫലപ്രദമായി പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്ന ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.’

ALSO READ:ഇനി ‘പത്മ’ജ; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News