’80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാൻ, രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായത്’; മുഖ്യമന്ത്രി

മണിപ്പൂർ വംശീയകലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാനെന്നും രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ എഴുതിയ മണിപ്പൂർ FIR എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മണിപ്പൂരിൽ നിന്ന് ഇപ്പോഴും ആക്രമണത്തിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. ആദ്യ മൂന്നുമാസക്കാലം പ്രധാനമന്ത്രി അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലാത്തപ്പോൾ പ്രതിപക്ഷ നേതാക്കൾ മണിപ്പൂർ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

ALSO READ: പറഞ്ഞ വാക്കുപാലിച്ച് സിപിഐഎം; കൂട്ടിക്കൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

മണിപ്പൂർ കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാതത്തെയും മുഖ്യമന്ത്രി വിമർശിച്ചു. മണിപ്പൂരിൽ നിന്നുള്ള വാർത്തകളിൽ വെള്ളപൂശുകയായിരുന്നു ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ. ഇസ്രയേൽ പക്ഷം നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ യാതൊരു മടിയും കാണിച്ചില്ലെന്നും ഭീതിജനകകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേന്ദ്ര ഭരണാധികാരികൾ പോലും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News