‘പാലക്കാട് റൈസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും, നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും’: മുഖ്യമന്ത്രി

CM PINRAYI VIJAYAN

പാലക്കാട് റൈസ് പാര്‍ക്ക് യാഥാര്‍ഥ്യമാക്കുമെന്നും നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്തൂരില്‍ പറഞ്ഞു. കാര്‍ഷിക രംഗത്ത് വലിയ പുരോഗതിയുണ്ടായി. നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്നും നെല്‍കൃഷിയുടെ കാര്യത്തില്‍ നല്ല ശ്രദ്ധയാണ് ഇടതു സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:  ‘ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടത്, എൽഡിഎഫിന് അത് ആവോളമുണ്ട്’; മുഖ്യമന്ത്രി

നെല്ലിന്റെ സംഭരണ വില കേന്ദ്രം നല്‍കുന്നില്ല. അനുവദിച്ച തുക പോലും കൃത്യമായി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കുന്നു. മാറ്റത്തിനൊപ്പം പാലക്കാടും വേണം. സരിന് വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണം. പാലക്കാടിന്റെ മാറ്റത്തിനായി സരിനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ശബരിമല മണ്ഡലകാലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു

അതേസമയം മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ ആദ്യമായാണ് സംസാരിക്കുന്നതെന്ന് സരിന്‍ പറഞ്ഞു. പാലക്കാടിന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്നും അതിനാണ് എല്‍ഡിഎഫ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News