എറണാകുളം മാർക്കറ്റ് നാളെ ഒരു സന്ദർശന കേന്ദ്രമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാണിജ്യ രംഗത്ത് ഇത് പുതിയ ഒരു ചുവടുവെപ്പ് ആകുമെന്നും പദ്ധതിയ്ക്കായി എല്ലാവരും കൈകോർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജല ശുദ്ധീകരണത്തിനുള്ള പദ്ധതിയിലേക്കാണ് അടുത്തതായി കടക്കുന്നത്, സ്ഥലവും വീടും ഇല്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകാൻ കഴിയണമെന്നും തദേശസ്ഥാപനങ്ങൾ അതിനുള്ള പ്രവർത്തനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാർട് സിറ്റി ലിമിറ്റഡുമായി ചേർന്ന് കൊച്ചി കോർപ്പറേഷൻ്റെ പദ്ധതിയായി നടപ്പിലാക്കിയ ഈ മനോഹരമായ മാർക്കറ്റ് നവീകരണത്തിന് 76 കോടിയോളം രൂപയാണ് ചിലവായിരിക്കുന്നത്.ആധുനിക സൗകര്യങ്ങളോടെ ആധുനിക സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന മാർക്കറ്റ് കൊച്ചിയിൽ യാഥാർത്ഥ്യമായി എന്നാണ് മന്ത്രി പി രാജീവ് ഇതിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചത്.
കടകൾ, ഫുഡ് കോർട്ട്, മാലിന്യ സംസ്കരണം, പാർക്കിംഗ്, എല്ലാം ഈ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കൊച്ചിയുടെ പുതിയ മുഖം കൂടിയാകും നവീകരിച്ച ഈ മാർക്കറ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here