സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം 50 ശതമനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച് സംസ്ഥാങ്ങളുമായി പങ്കിടേണ്ട വരുമാനത്തിൽ കേന്ദ്രം കുറവ് വരുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക ഫെഡറലിസം അപകടത്തിലെന്ന് മുഖ്യമന്ത്രി. നികുതിയേതര സെസ്സും ഫീസും ഏർപ്പെടുത്തി സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്നും തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ALSO READ: കേന്ദ്ര അഭിഭാഷക പാനൽ: ചാണ്ടി ഉമ്മനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്
‘ധനകാര്യ രംഗത്ത് ഫെഡറൽ തത്ത്വങ്ങൾ പാലിക്കപ്പെടണം. കേന്ദ്രത്തിൻ്റെ അഞ്ചിൽ ഒന്ന് വരുമാനം സംസ്ഥാനങ്ങളിൽ നിന്ന് പിരിക്കുന്ന സർചാർജും സെസുമാണ്.ഈ പിരിവിൽ വലിയ വർധനയാണ്.”- മുഖ്യമന്ത്രി പറഞ്ഞു.അവകാശങ്ങൾക്കായി ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here