കലയെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന ഇക്കാലത്ത് എ രാമചന്ദ്രനെ പോലുള്ളവരുടെ ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി

കലയെ വിദ്വേഷ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇക്കാലത്ത് എ രാമചന്ദ്രനെ പോലുള്ള കലാകാരന്മാര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ദര്‍ബാര്‍ ഹാളില്‍ എ രാമചന്ദ്രന്‍ സ്മാരക ധ്യാനചിത്ര വിഷ്വല്‍ കള്‍ച്ചറല്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ച്: വി ഡി സതീശനെതിരെയുള്ള വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: ഡിവൈഎഫ്‌ഐ

എ രാമചന്ദ്രനെ പോലുള്ള ചിത്രകാരന്മാര്‍ മുന്നോട്ട് വച്ച മാനവികതയിലൂന്നിയ കലാദര്‍ശനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍, മുന്‍മന്ത്രി എം എ ബേബി, ഹൈബി ഈഡന്‍ എം പി , മേയര്‍ എം അനില്‍കുമാര്‍ , ടി ജെ വിനോദ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News