തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ആദ്യമായി സമിതിയെ നിയമിച്ചത് കേരളമാണെന്നും സിനിമകളില്‍ തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: “അച്ഛന്റെ മരണശേഷം എനിക്കും ദുരനുഭവമുണ്ടായി…”: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി സോണിയ തിലകൻ

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

രാജ്യത്ത് ആദ്യമായി ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയമിച്ചത് കേരളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആമുഖമായി അക്കാര്യം വ്യക്തമാക്കുന്നുണ്ട്. തൊഴില്‍ സാഹചര്യവും പ്രശനങ്ങളും പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയമിച്ചത്. 31.12 2019 നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടിയന്തര പ്രാധാന്യത്തോടെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പരിഹാരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാരിന് അനുവാദമുണ്ടോ എന്ന കാര്യവും പരിശോധിച്ചു. വനിതകളുടെ പരാതികള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു. വനിതാ സംവിധായകാര്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തി.വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരെ ഉയര്‍ത്തികൊണ്ട് വന്നത് എടുത്ത് പറയേണ്ട കാര്യമാണ്. കമ്മറ്റിയിലെ പ്രധാന ശുപാര്‍ശ ട്രിബ്യൂണല്‍ നടപ്പിലാക്കണം എന്നാണ് ഒരു ശുപാര്‍ശ.വലിയ ചിലവ് വരുന്ന കാര്യമാണെങ്കിലും അത് സജീവ പരിഗണനയിലാണ്. സിനിമ നയം രൂപീകരിക്കും. ഇതിനായി ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചു.സമിതി റിപ്പോര്‍ട്ട് കോണ്‍ക്ലൈവില്‍ ചര്‍ച്ച ചെയ്യും.

ALSO READ: വയനാട് പുനരധിവാസ നടപടികള്‍ ആരംഭിച്ചു, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയന്‍

വേദനം ഉറപ്പാക്കുന്നതി പരിമിതികള്‍ ഉണ്ട്. പലര്‍ക്കും പല രീതിയില്‍ ഉള്ള പ്രതിഫലമാണ് ഉള്ളത്. സ്ത്രീ സുരക്ഷ ഉറപ്പക്കാന്‍ നടപടി സ്വീകരിക്കും. മദ്യവും മയക്കുമരുന്നും തടയാന്‍ നടപടി. ചിലര്‍ക്കുണ്ടായ തിക്താനുഭവം കൊണ്ട് ചലച്ചിത്ര മേഖലയെ ആകെ മോശം ആയി കാണാന്‍ കഴിയില്ല. എന്നാല്‍ മോശം പ്രവണതയെ ന്യായീകരിക്കാന്‍ കഴിയില്ല. അപ്രഖ്യാപിത വിലക്കുകള്‍ പാടില്ല.സിനിമക്കുള്ളില്‍ സിനിമ കഥയെ വെല്ലുന്ന തിരക്കഥ പാടില്ല. ലോബീയിങ്ങിന്റെ ഭാഗമായി ആരെയും അകറ്റി നിര്‍ത്തരുത്. കഴിവും സര്‍ഗ്ഗത്മകതയുമാകണം എല്ലാത്തിന്റേം മാനദണ്ഡം.സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേദനം നടപ്പാക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. പ്രഫഷണല്‍ വേതനം ഒരാളുടേതില്‍ നിന്നും മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും.മയക്കുമരുന്ന്, ലഹരി ,ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തടയണം എന്നുള്ളതാണ് റിപ്പോര്‍ട്ട്.അതിനെല്ലാം ഇപ്പോള്‍തന്നെ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നുണ്ട്.

സിനിമ മേഖല കുത്തഴിഞ്ഞതാണെന്നോ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് ആസാന്മാര്‍ഗികര്‍ ആണെന്നോ ഉള്ള നിലപാട് സര്‍ക്കാരിനില്ല. സിനിമ മേഖലയില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവം വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല.സിനിമാ വ്യവസായത്തില്‍ സിനിമയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. ചൂഷകര്‍ക്ക് ഒപ്പമല്ല ചൂഷണം നേരിടുന്നവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് ഒപ്പമാണ് എന്നും സര്‍ക്കാര്‍. ഗ്രൂപ്പോ കോക്കസോ ഭരിക്കുന്നത് ആകരുത് സിനിമ.

ALSO READ: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ നിന്ന് 26 കിലോ സ്വര്‍ണം തട്ടിയ കേസ്; വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തു

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിട്ടില്ല.പലരുടെയും സ്വകാര്യതായെ ബാധിക്കുന്ന പരാമര്‍ശം ഉണ്ട്.അത് കൊണ്ട് തന്നെ ഇത് പുറത്ത് വിടരുത് എന്ന കാര്യം ജ. ഹേമ തന്നെ ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും പുറത്ത് വിടരുത് എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.വ്യക്തികളുടെ സ്വകാര്യത പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ കമ്മീഷനും ഇതേ നിലപാട് എടുത്തു.റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് അന്ന് വിന്‍സന്റ് എം പോള്‍ വ്യക്തമാക്കി. ഈ തീരുമാനം ഓവര്‍ റൂള്‍ ചെയ്ത് 2024 ല്‍ പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷന്‍ തീരുമാനിച്ചു. അതിനെതിരെ ഹൈകോടതിയില്‍ പല തവണ ചോദ്യം ചെയ്തു. അതാണ് കാലതാമാസം ഉണ്ടാകാന്‍ കാരണം. ഹൈകോടതി പറഞ്ഞ ശേഷം പുറത്ത് വിട്ടു. സ്റ്റനോഗ്രാഫറെ പോലും വെക്കാതെയാണ് ഹേമ കമ്മീഷന്‍ അംഗങ്ങള്‍ റിപ്പോര്ട്ട് സ്വയം ടൈപ്പ് ചെയ്തത്. അത്ര രഹസ്യമായാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.

ALSO READ: റേഷന്‍ വാതില്‍പ്പടി വിതരണം; 50 കോടി അനുവദിച്ചു

സാക്ഷികളുടെ മൊഴികള്‍ക്ക് പരിപൂര്‍ണ്ണ രഹസ്യാത്മകത ഉറപ്പുവരുത്താന്‍ കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടതാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്തു.കേസെടുത് അന്വേഷിക്കണം എന്ന ഒരാവശ്യം ഹേമ കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടില്ല. സാക്ഷികളുടെ രഹസ്യാത്മകത ഉറപ്പുവരുത്തണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുമുണ്ട്. സിനിമാ മേഖലയില്‍ ഉയര്‍ന്ന എല്ലാ പരാതികളിലും കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News