കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ല, ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണ് : മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരന്തമടക്കമുണ്ടാകുമ്പോള്‍ കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ലെന്നും സാഹോദര്യം നിലനില്‍ക്കണമെന്ന് ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

കാലം കടക്കേ മങ്ങിമങ്ങി മറന്നു പോവുകയാണ് പല മഹാരഥന്മാരുടെയും ജയന്തി.വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് മനുഷ്യരാകെ ഒന്നിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ നമ്മുടെ ഐക്യം ലോകത്തിന് ആകെ മാതൃകയാണ്. ദുരന്തമുഖങ്ങളില്‍ കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ല. സാഹോദര്യം നിലനില്‍ക്കണമെന്ന് ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണ് ഈ ഐക്യം.അനുകമ്പ ദര്‍ശനമാണ് കേരളത്തിലാകെ സഹജീവി സ്‌നേഹമായി പരന്നുകിടക്കുന്നത്.സഹജീവി സ്‌നേഹത്തിനും അനുകമ്പയ്ക്കും ഇത്രയേറെ പ്രാധാന്യം നല്‍കിയ മറ്റൊരു ആചാര്യന്‍ ഉണ്ടാകില്ല. നാടാകെ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: “അച്ഛന്റെ മരണശേഷം എനിക്കും ദുരനുഭവമുണ്ടായി…”: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി സോണിയ തിലകൻ

ചരിത്രം ഉദ്വേഗം കൊള്ളുന്ന നാളുകളിലാണ് ഇക്കുറി ശ്രീനാരായണഗുരു ജയന്തി ആഘോഷിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ചോരയൊഴുകുന്നത് മതസ്പര്‍തയുടെയും വംശീയ വിദ്വേഷത്തിന്റെയും പേരിലാണ്. മണിപ്പൂരിലും അസമിലും ഗാസയിലും നടക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്വപ്നം കാണാത്ത അത്ര മത്സരങ്ങളില്‍ കളിച്ചതില്‍ അഭിമാനം! അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുണ്ടോഗന്‍

മനുഷ്യത്വം പാടെ അസ്തമിച്ച കാലഘട്ടത്തില്‍ ഗുരു മാതൃക തീര്‍ത്തു.ഗുരുവില്‍ നിന്ന് ഏറെ നമുക്ക് പഠിക്കാനുണ്ട് .ഗുരുവില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാന കേന്ദ്രമെന്ന ആശയവുമായി മുന്നോട്ടു പോകുന്നത്. മറ്റുള്ളവരെ ഉള്‍ക്കൊള്ളുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ഗുണമാണ്. ജനാധിപത്യത്തെ കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാലഘട്ടത്തിലാണ് ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗുരു ചിന്തയുടെ പ്രസക്തി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു.സ്വന്തം ദര്‍ശനം കൊണ്ട് പ്രകാശം ചൊരിയുകയാണ് ഗുരു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സമാഹരിച്ചത് 1.55 കോടി

ഗുരുവിനെ ഹിന്ദു സന്യാസി ആക്കി മാറ്റാന്‍ ശ്രമം നടന്നു എന്നത് ഏറെ ഗൗരവമായ കാര്യമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറഞ്ഞത് ഗുരുവാണ്. കഴിഞ്ഞിരുന്നെങ്കില്‍ ഗുരുവിനെ ഹിന്ദു സന്യാസി ആക്കി മാറ്റാന്‍ ശ്രമിക്കില്ലായിരുന്നു. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നവോത്ഥാന മൂല്യങ്ങളെയും മാനവിക മൂല്യങ്ങളെയും തകര്‍ക്കാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്.

ജാതി നശീകരണമായിരുന്നു ഗുരുവിന്റെ മുഖ്യമേഖല.എന്നാല്‍ നവോത്ഥാനത്തെ മറ്റൊരു രീതിയില്‍ കൂട്ടിക്കെട്ടാനാണ് ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നത്.അംബേദ്കറയും ഇതേ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു.നവോത്ഥാന നായകരെയും ഇത്തരത്തില്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നു.ഇത്തരം ശ്രമങ്ങളെ ചേര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയണം. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുക എന്നതാണ് ഇത്തവണത്തെ ശ്രീ നാരായണഗുരു ജയന്തിയുടെ പ്രാധാന്യം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പൊരുതിയ ആളാണ് ഗുരു. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഏറി വരുന്ന കാലമാണിത് ജാതിമത ചിന്തകളും അനാചാരങ്ങളും പല രൂപത്തില്‍ തലപ്പൊക്കുന്നു.

ALSO READ:  വയനാട് പുനരധിവാസ നടപടികള്‍ ആരംഭിച്ചു, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയന്‍

നരബലി, ആഭിചാരം തുടങ്ങിയവ അഭ്യസ്തവിദ്യരില്‍ തന്നെ ഏറിവരുന്നു.അന്നവും വസ്ത്രവും ലഭിക്കുന്ന ഭൗതിക സാഹചര്യമാണ് ഗുരുവിന്റെ പ്രാര്‍ത്ഥനയില്‍ തെളിയുന്നത്. ഇതിന്റെ വെളിച്ചമാണ് ലൈഫ് ആര്‍ദ്രം പദ്ധതികളുടെ പിന്നില്‍. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന സര്‍ക്കാറിന്റെ ഏത് പദ്ധതിക്ക് പിന്നിലും ഗുരുവിന്റെ ദര്‍ശനമാണ്.മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് മനുഷ്യജീവനുകളെ അടുത്തറിയാന്‍ ഗുരുവിന് കഴിഞ്ഞു
വിദ്യ പ്രബുദ്ധരാകുക സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുവിന്റെ ദര്‍ശനം ഇന്നും നിലനില്‍ക്കുന്നു.മാലിന്യ പ്രശ്‌നം ലോകത്തിന്റെ തന്നെ സൈ്വര്യജീവിതം ഇല്ലാതെയാക്കുന്നു. ഇന്നും എന്നും പ്രസക്തമായ കാര്യങ്ങളും സാമൂഹിക ജീവിത ഇടപെടലുമാണ് ഗുരു നടത്തിയത്.

ഇതുതന്നെയാണ് ഗുരുവിന്റെ സാമൂഹിക പ്രസക്തി നമ്മുടെ നാട് ഇന്നു കാണുന്ന നിലയിലേക്ക് മാറിയത്. ശ്രീനാരായണഗുരു അടക്കമുള്ള അനേകം മഹാരഥന്മാരുടെ ഇടപെടലിലൂടെയാണ്
മഹാത്മാഗാന്ധിയെ പോലും പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുന്നത് നാം കാണുന്നു. ഗോഡ്‌സെയെന്ന മതഭ്രാന്തനെ മഹാത്മായി ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെ തിരിച്ചറിയുകയും ചെറുക്കുകയും വേണം.
ഗുരു അടക്കമുള്ളവരുടെ നവോത്ഥാനത്തിലൂടെയാണ് കേരളം കരുത്താര്‍ജ്ജിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News