രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും അതിവേഗത്തിലാകണം, കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും കേരളത്തിന് ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി തദ്ദേശതല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനമായ കവചമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കവചത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ദുരന്തത്തിന്റെ ആഘാതം ചെറുക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. പൊതു ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുന്നറിയിപ്പ് നല്‍കും. അത്യാതുനികമായ മുന്നറിയിപ്പ് സംവിധാനമാണ് കവചം. രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് ഇത്തരം സംവിധാനം. സൈറണ്‍ വഴി തല്‍സമയം മുന്നറിയിപ്പുകള്‍ അറിയിക്കാന്‍ കഴിയും. കേരളത്തിലെ ദുരന്ത സാധ്യത മേഖല സ്ഥലങ്ങളില്‍ ഇനിയും കവചം സ്ഥാപിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ബ്രൂവറി: അഴിമതി ആരോപണം പോലെ ജലചൂഷണമെന്ന പ്രതിപക്ഷത്തിന്റെ പുതിയ വാദവും സ്വയം പൊളിയും; എം ബി രാജേഷ്

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുള്‍ ഉണ്ട്. അപകട സാധ്യത വേഗത്തില്‍ കൈമാറാന്‍ കഴിയും. ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ കഴിയും. ദുരന്ത നിവാരണ പ്രതികരണ സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതുണ്ട്. ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജനങ്ങള്‍ മുന്നറിയിപ്പു അവണിക്കരുത്. മുന്നറിയിപ്പുകള്‍ കൃത്യതയാര്‍ജിക്കാന്‍ ശാസ്ത്രം ഇനിയും വളരേണ്ടതുണ്ട്. സുരക്ഷാ ശീലം പൊതുബോധമാക്കണം. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാനുള്ള ക്യാമ്പയിനുകള്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ഏറ്റെടുക്കണമെന്നും മുന്നറിയിപ്പ് സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News