രണ്ട് കമ്പനികളുടെ ഇടപാടിനെ മാസപ്പടിയെന്ന് പേരിട്ട് വിളിക്കുന്നത് ചില പ്രത്യേക മനോനിലയുടെ ഭാഗം:മുഖ്യമന്ത്രി

മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉന്നയിച്ച ആരോപണത്തിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രണ്ട് കമ്പനികളുടെ ഇടപാടിനെ മാസപ്പടിയെന്ന് പേരിട്ട് വിളിക്കുന്നത് ചില പ്രത്യേക മനോനിലയുടെ ഭാഗമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

സി എം ആര്‍ എല്‍ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പണം ലഭിച്ചത്. ‘മാസപ്പടി’യെന്ന ഓമനപ്പേരിട്ടാണ് ചിലരുടെ ആരോപണം. പ്രത്യേക മനോനിലയുടെ ഭാഗമായാണിത്. മാത്യു കുഴല്‍നാടന്‍ വിഷയം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണ്. അത് ആ നിലയില്‍ തന്നെയാണ് താന്‍ കാണുന്നതും. വിഷയത്തില്‍ എന്തിനാണ് ബന്ധുത്വം പറയുന്നത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യമാണിത്. നികുതിയില്‍ കാണിക്കുന്ന തുക എങ്ങനെ ബ്ലാക്ക് മണി ആകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:7 വര്‍ഷത്തെ പരിപാലന ചെലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ ചെലവ് ഉൾപ്പെടുത്തി ആരോപണം; കെ-ഫോണ്‍ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ?കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി പറയാന്‍ കഴിയുമോ? മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണം- മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:സോളാർ കേസിൽ വേട്ടയാടൽ നടത്തിയത് ആരാണ്? ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News