‘പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി

Pinarayi Vijayan

പൊലീസിന് ഇരുണ്ട കാലത്തിന്‍റെ ഒരു ചരിത്രമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് കേരളാ പൊലീസ് എന്നത് ജനസൗഹൃദത്തിന്‍റെ മുഖമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പോലീസ് അക്കാഡമിയിൽ, 31 എ ബാച്ച് സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ആളുകളെ തല്ലാനുള്ള സംവിധാനമാണെന്ന ധാരണ ഒരു കാലത്തുണ്ടായിരുന്നു. പോലീസിന്‍റെ ഈ ഇരുണ്ട മുഖത്തിന് മാറ്റം വരുത്തിയത് സംസ്ഥാനത്തെ ആദ്യ സർക്കാറായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇപ്പോൾ സേനയുടെ ഭാഗമാകുന്നുണ്ട്. അത് കൊണ്ട് പഴയതിൽ നിന്നും ഭിന്നമായ ഒരു മുഖം ഇപ്പോൾ പൊലീസിനുണ്ട്. എന്നാൽ, തെറ്റായ വഴിക്ക് സഞ്ചരിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ; കരുതലും കൈത്താങ്ങും; കോഴിക്കോട് ജില്ലയിലെ താലൂക്ക് തല അദാലത്തുകള്‍ മികച്ച വിജയം: മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഇക്കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ജനങ്ങളാണ് യജമാനന്മാർ എന്ന ബോധ്യം ഓരോ ഉദ്യോഗസ്ഥർക്കും ഉണ്ടാകണം. സ്റ്റേഷനിൽ എത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെറ്റുകൾക്ക് നേരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വർഗീയ തീവ്രവാദ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യരുത്. വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പോലീസിനും പങ്കുണ്ടെന്നും മനുഷ്യത്വം സർവ്വീസിലുടനീളം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മുഖ്യമന്ത്രി ട്രോഫി വിതരണം ചെയ്തു. പോലീസ് മേധാവി ഷേഖ് പർവേശ് സാഹിബ്, പോലീസ് അക്കാഡമി ഡയറക്ടർ എ അക്ബർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ALSO READ; ഏറ്റവും സൗഹൃദമുള്ള രാജ്യം എന്ന പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്; കാരണം ഇത്

2023 നവംബർ 14 ന് ആരംഭിച്ച് ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് 141 സബ് ഇൻസ്പെക്ടർമാർ സേനയുടെ ഭാഗമായത്. പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിനായി ഡിസാസ്റ്റർ മാനേജ്മെൻറിൽ പ്രത്യേക പരിശീലനം പുതിയ ബാച്ചിന് നൽകി. 60 ബിരുദധാരികൾ , 24 ബിരുദാനന്തര ബിരുദധാരികൾ, കൂടാതെ എംബിഎ 8, എംസിഎ 1, എം ടെക്ക് 6, ബി ടെക്ക് 41, പി എച്ച് ഡി 1 എന്നിങ്ങനെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരാണ് പുതിയ ബാച്ചിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News