ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപ്പോലെ, പ്രതിക്ക് പരമാവധി ശിക്ഷ നൽകി; മുഖ്യമന്ത്രി

ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തുവെന്നും, അതിവേഗമായിരുന്നു നിയമ നടപടികളെന്നും നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മഞ്ചേശ്വരത്ത് തുറന്നത് പുതുചരിത്രം, ജനങ്ങള്‍ നാടിന്റെ വികസനത്തിനൊപ്പം: മുഖ്യമന്ത്രി

‘സമഗ്രവും പഴുതടച്ചതുമായ അന്വേഷണം നടത്തി. കുടുബത്തിന് എല്ലാ സംരക്ഷണവും സർക്കാർ ഏർപ്പെടുത്തി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ് ഇക്കാണുന്ന വൻ സ്ത്രീ പങ്കാളിത്തം’, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News