കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചരണത്തിന് ആവേശം നൽകി മുഖ്യമന്ത്രിപിണറായി വിജയൻ . കോഴിക്കോട് മണ്ഡലത്തിൽ വിവിധയിടങ്ങളിലായി മുഖ്യമന്ത്രിയെത്തി യ പൊതുയോഗങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. പൗരത്വ ഭേദഗതിയിൽ ആശങ്കയിൽ കഴിയുന്ന ജനങ്ങളോട് ഞങ്ങൾ ഒപ്പമുണ്ടന്ന സന്ദേശമാണ് ഇടതുപക്ഷം പങ്ക് വെക്കുന്നതെന്നും കോൺഗ്രസ് എംപിമാരുടെ കേരളവിരുദ്ധ സമീപനം ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി; കെ എസ് യു ജില്ലാ പ്രസിഡന്റിന് മര്‍ദ്ദനം
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കാക്കൂർ, കൊടുവള്ളി, കുണ്ടായിത്തോട് എന്നിവിടങ്ങളിൽ നടന്ന എൽഡിഎഫ് റാലിയിലാണ് പ്രവർത്തകർക്കും സ്ഥാനാർത്ഥിക്കും ആവേശം പകർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചരണ പരിപാടികളിൽ പങ്കെടുത്തത്. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് കാണിക്കുന്ന അവഗണനയും ദേശീയ രാഷ്ട്രീയവും കോൺഗ്രസിന്റെ നയനിലപാടുകളെക്കുറിച്ചും ചർച്ചയായ പൊതുയോഗങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ബിജെപി എന്നത് ആർഎസ്എസ് നയം നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട പാർട്ടിയാണെന്നും രണ്ടാം ഭരണത്തിൽ പ്രത്യക്ഷമായി ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കുന്ന രീതിയാണ് കാണുന്നതെന്നും
സംഘപരിവാർ മനസ്സുള്ളവർ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളതുകൊണ്ടാണ് ബിജെപി നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ കോൺഗ്രസിന് സാധിക്കാത്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ALSO READ: വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
എൽഡിഎഫ് മന്ത്രിമാരും എംഎൽഎമാരും പ്രചരണ പരിപാടികളിൽ ഭാഗമായി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ ശക്തമായ പ്രചരണ പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി മണ്ഡലത്തിൽ എത്തിച്ചേരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here