എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, ഇതിന് പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കുന്നു; മുഖ്യമന്ത്രി

എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടി പുറത്തെ കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നും, ബിജെപിയ്‌ക്കൊപ്പമാണ് കോൺഗ്രസെന്നും കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാട്; ഉദാഹരണം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്: മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാടാണെന്നും. കേരളത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും എപ്പോഴും വ്യത്യസ്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേരളത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും. മറിച്ച് ബിജെപിക്ക് നീരസമുണ്ടാകാത്ത രീതിയിലാണ് യുഡിഎഫിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വം; മന്ത്രി ആർ ബിന്ദു

അതേ നിലപാടാണ് രാഹുല്‍ഗാന്ധിക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുലിനും കോണ്‍ഗ്രസിനും താല്‍പ്പര്യം കേരളത്തില്‍ മത്സരിക്കാനാണ്. എല്‍ഡിഎഫിനോട് മത്സരിച്ച് ജയിച്ച് വരുന്നതിനോടാണ് അവര്‍ക്ക് താല്‍പ്പര്യം. അപ്പോഴും ബിജെപിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ തയ്യാറാകുന്നില്ല. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താനുതകുന്ന വേറെ സീറ്റുകള്‍ ധാരളമുണ്ട്. എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും അവിടെയങ്ങും പോകാതെ കേരളത്തിലേക്ക് വരികയാണ്. ബിജെപിയെ പരാജയപ്പെടുത്താനല്ല, മറിച്ച് ബിജെപിയെ പരാജയപ്പെടുത്തുന്നവരെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News