സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ നിർബാധം നടപ്പാക്കുന്ന സാഹചര്യത്തിലും അതിനുമുന്നിൽ കീഴടങ്ങാതെ ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ എൽഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണെന്നും ആ ദൃഢനിശ്ചയമാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. 1604 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.
ALSO READ; ഷാജൻ സ്കറിയക്ക് തിരച്ചടി: മാനനഷ്ടക്കേസിൽ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കു മാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയത് കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ലഭിക്കും. 1604 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ നിർബാധം നടപ്പാക്കുന്ന സാഹചര്യത്തിലും അതിനുമുന്നിൽ കീഴടങ്ങാതെ ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ എൽഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. ആ ദൃഢനിശ്ചയമാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here