ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷതയ്ക്കും ഫെഡറല്‍ സംവിധാനത്തിനും മേല്‍ കടന്നാക്രമണമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ മാധ്യമങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ഏക ഭാഷാ നയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടണം. മലയാള മാധ്യമങ്ങള്‍ക്ക് ഭീഷണിയാകുന്ന നയമാണിത്.
മാധ്യമങ്ങളുടെ നിലനില്‍പ്പിനു വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങള്‍ക്കുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയതയെ താലോലിച്ചാല്‍ മത നിരപേക്ഷത വളര്‍ത്താന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടത് നിഷേധിക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടാകുന്നു.
ഇതിനെതിരെ മാധ്യമങ്ങള്‍ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here