‘ഉമ്മൻ ചാണ്ടി നിരവധി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വം’: മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി നിരവധി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും തിരുവനന്തപുരവുമായി അഭേത്യമായ ബന്ധം പുലർത്തിയിരുന്നു. പല കാര്യങ്ങളിലും യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും ജനാധിപത്യ സമൂഹത്തിൽ വിയോജിക്കലിന് വലിയ സ്വാതന്ത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി പി സുരേന്ദ്രൻ അന്തരിച്ചു

രാഷ്ട്രീയമായ ഇരുചേരികളിൽ നിൽക്കുമ്പോഴും തങ്ങളുടെ സൗഹൃത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. മികച്ച സഹകരണം ഉമ്മൻ ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. പ്രതിപക്ഷ രംഗത്ത് നിന്ന് ക്രിയാത്മക നിർദ്ദേശങ്ങൾ വന്നുവെന്നും ബഹുമുഖമായ അറിവും വ്യക്തിത്വവും നിറഞ്ഞയാളാണ് ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവം; അടിയന്തിര നടപടിക്ക് നിർദേശിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News