സാമ്രാജ്യത്വവത്കരണത്തിനെതിരെ ഒരു ഐക്യനിര ഇവിടെ വെച്ച് രൂപപ്പെടുന്നു; പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി

ലോകത്തെ സാമ്രാജ്യത്വ ശകതികള്‍ ഇസ്രയേസലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതില്‍ പ്രതിഷേധമുള്ളവരാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നതെന്ന് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.  ഈ സമ്മേളനം കോ‍ഴിക്കോട് നടത്തുന്നതിൽ ഔചിത്വ ഭംഗിയുണ്ട്. ഇന്നത്തെ സാമ്രാജത്വവത്കരണത്തിനെതികരെ ഒരു ഐക്യനിര ഇവിടെ വെച്ച് തന്നെ രൂപപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും

‘ലോകത്താകെ പലസ്തീന് നേരെ നടക്കുന്ന കൊടും ക്രൂരതയാര്‍ന്ന ആക്രമണങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിനാളുക‍ളാണ് പ്രതിഷേധിക്കുന്നത്. അമേരിക്കയും ബ്രിട്ടനുമടക്കം ഇസ്രയേലിന് ശക്തി പകരുമ്പോ‍ള്‍ അവിടുത്തെ ജനങ്ങള്‍ പലസ്തീനൊപ്പമാണ്. ലണ്ടനില്‍ ലക്ഷക്കണക്കിനാളുകളാണ് പലസ്തീന് വേണ്ടി ഇറങ്ങിയത്’, വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News