ശിവഗിരി മഠത്തിൽ പലസ്തീൻ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുകയാണെന്നും, പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്
‘ഇസ്രായേൽ അതിക്രൂരമായ ആക്രമണമാണ് പലസ്തീനിൽ നടത്തുന്നത്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം. ഗുരു സന്ദേശത്തിന്റെ വെളിച്ചം ആ മണ്ണിൽ എത്തിയിരുന്നെങ്കിൽ ചോരപ്പാടുകൾ കാണില്ലായിരുന്നു. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടർന്ന് വ്യാപിക്കുന്നത്’, മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here