കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രാജ്യത്തിന്റെ വിലക്കയറ്റത്തിന്റെ തോതില്‍ സംസ്ഥാനത്ത് ഉണ്ടാകുന്നില്ലെന്നും ഫലപ്രദമായ വിപണി ഇടപെടല്‍ ഉണ്ടാകുന്നതിനാല്‍ വിലകയറ്റത്തെ പിടിച്ച് നിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ കഷ്ടപ്പെടരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. മുഴുവന്‍ ഉത്സവ സീസണുകളിലും സര്‍ക്കാര്‍ ഇത്തരം ഇടപെടല്‍ നടത്താറുണ്ട്. ഓണക്കലത്ത് ജനങ്ങള്‍ അത് അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.സവാള വിലയിലെ വര്‍ധന രാജ്യം ഗൗരവമായി കണ്ടു. ഭക്ഷ്യോല്‍പ്പനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. സംസ്ഥാന വ്യാപകമായി ഫലപ്രദമായ ഇടപെടല്‍ സപ്ലൈകോ നടത്തുന്നു. വിവിധ മേഖലകളിലെ ഇടപെടല്‍ വില കയറ്റം രാജ്യത്തിന്റെ തോതിലേക്ക് ഉയരാതെ പിടിച്ച് നിര്‍ത്തുന്നത്. സംസ്ഥാനത്ത് മാത്രമാണ് ഇത്ര വിപുലമായി വിപണി ഇടപെടല്‍ നടത്തുന്നതും വില കയറ്റം പിടിച്ചു നിര്‍ത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ഫെയറുകളില്‍ 13 ഇന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. പ്രമുഖ കമ്പനികളുടെ സാധനങ്ങള്‍ ഓഫറുകള്‍ക്ക് ലഭിക്കും. 10 % വരെ അധിക വിലക്കുറവ് ലഭിക്കുന്ന ഫ്‌ലാഷ് സെയിലുമുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here