‘പി എസ് സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം, നിയമനത്തിൽ വഴിവിട്ട രീതികളില്ല’: മുഖ്യമന്ത്രി

സംസ്ഥാനത്ത് പി എസ് സി നിയമനത്തിൽ ഒരു തരത്തിലുള്ള വഴിവിട്ട രീതികളും ഉണ്ടാവാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നേരത്തെയുമുണ്ടായിട്ടുണ്ട്. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു; ഒടുവിൽ പൊലീസ് പിടിയിൽ

പിഎസ്‌സി നിയമനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണ് ഇതുവരെ പിഎസ്‌സി റിക്രൂട്ട്മെന്റ് നടത്തിയതെന്ന് ആർക്കും പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പുകൾ ഒരുപാട് നാട്ടിൽ നടക്കാറുണ്ടെന്നും അതിനെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

ALSO READ: മാന്നാർ കൊലപാതകം; പ്രതികളെ കോടതിൽ ഹാജരാക്കി

അതേസമയം കുറ്റകൃത്യങ്ങളും പൊലീസും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊലീസ് അതിൽ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 11.37 ശതമാനമാണ് പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം. അത് 15 ശതമാനത്തിലേക്ക് ഉയർത്താനുള്ള ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനെ ബന്ധപ്പെടുത്തിയുള്ള പി എസ് സി നിയമന വ്യാജ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News